വില്പനയ്ക്കായി കടയിൽ സൂക്ഷിച്ച 19 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ
മേപ്പാടി : വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ വിനീഷ് പി.എസും പാർട്ടിയും, വയനാട് എക്സൈസ് ഇന്റലിജൻസ് പാർട്ടിയും ചേർന്ന് ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ മേപ്പാടി ടൗൺ ഭാഗത്ത് ലോട്ടറി കടയിൽ വില്പനയ്ക്കായി സൂക്ഷിച്ച 19 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തു.
കേസിലെ ഒന്നാം പ്രതി മുരളി ഓടി രക്ഷപ്പെട്ടതിനാൽ അറസ്റ്റ് ചെയ്തിട്ടില്ല. മദ്യം വിൽപ്പനക്കായി സൂക്ഷിച്ചു വെക്കുന്നതിന് സഹായം ചെയ്തു കൊടുത്ത കുറ്റത്തിന് രണ്ടാംപ്രതി ആയ പ്രവീൺകുമാർ പി.എ (33 ) യെ അറസ്റ്റ് ചെയ്തു.
പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ ജി. അനിൽകുമാർ, രഘു എം.എ, സിവിൽ എക്സൈസ് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ.കെ.എ, രഘു. വി , ജലജ എം.ജെ, ഡ്രൈവർ പ്രസാദ് എന്നിവർ ഉണ്ടായിരുന്നു.