September 20, 2024

സ്വര്‍ണവില വീണ്ടും 44,000 തൊട്ടു; ഒരാഴ്ചയ്ക്കിടെ കൂടിയത് 700 രൂപ

1 min read
Share

 

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 44,000 തൊട്ടു. ഇന്ന് പവന് 240 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 44,000ല്‍ എത്തിയത്. ഗ്രാമിന് 30 രൂപയാണ് ഉയര്‍ന്നത്. 5500 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

 

ഈ മാസത്തിന്റെ തുടക്കത്തില്‍ 44,320 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.

 

തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. 17ന് രേഖപ്പെടുത്തിയ 43,280 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. 21ന് ശേഷം വില ഉയരുന്നതാണ് ദൃശ്യമാകുന്നത്. ഒരാഴ്ചയ്ക്കിടെ ഏകദേശം 700 രൂപയാണ് വര്‍ധിച്ചത്.

 

ഒരു ഗ്രാം സാധാരണ വെള്ളി വില 81 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.