മേപ്പാടിയിലെ വനപാലകർ ഓണാഘോഷം നടത്തി
മേപ്പാടി ഫോറസ്റ്റ് റേഞ്ചിലെ സൂചിപ്പാറ ഇക്കോ ടൂറിസം സെന്ററിൽ ഓണാഘോഷം സംഘടിപ്പിച്ചു. മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ഡി. ഹരിലാൽ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. മുണ്ടക്കൈ സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പി.കെ. ജീവരാജ്, സെക്ഷൻ ഫോറസ്ററ് ഓഫീസർ കെ. മണി, വി.എസ്. എസ് പ്രസിഡന്റ് രാജഗോപാൽ, സെക്രട്ടറി സംഗീത്. ബി എന്നിവർ സംസാരിച്ചു. ഓണ സദ്യയും വിവിധ ഓണ കളികളും നടത്തി.