സംസ്ഥാനത്ത് മൂന്നുദിവസമായി ഒരേ നിരക്ക് തുടർന്ന് സ്വർണവില
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. മൂന്നുദിവസമായി ഒരേ വില തുടരുന്നു. ഗ്രാമിന് 5,450 രൂപയിലും പവന് 43,600 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വ്യാഴാഴ്ച വർധിച്ചാണ് സ്വർണം ഈ നിരക്കിലെത്തിയത്.
ഓഗസ്റ്റ് 17 മുതൽ 21 വരെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ ഗ്രാമിന് 5,410 രൂപയിലും പവന് 43,280 രൂപയിലും വ്യാപാരം നടന്ന ശേഷമാണ് സ്വർണ വില ചൊവ്വാഴ്ച ഉയർന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന് 5,420 രൂപയിലും പവന് 43,360 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന് 5,430 രൂപയിലും പവന് 43,440 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്. ഇതോടെ മൂന്ന് ദിവസം കൊണ്ട് ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ചു.
ഓഗസ്റ്റ് 1ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,540 രൂപയും പവന് 44,320 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. രാജ്യാന്തര വിപണിയിൽ സ്വർണ വില മുന്നേറ്റം തുടങ്ങിയതോടെ 5 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വീണ സ്വർണം തിരിച്ചുകയറി.