കഞ്ചാവ് കൈവശംവച്ച പ്രതിക്ക് രണ്ടു വർഷം തടവും 20000 രൂപ പിഴയും ശിക്ഷ വിധിച്ചു
കല്‍പ്പറ്റ : മാനന്തവാടി – തലശ്ശേരി റോഡില്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയ്ക്ക് സമീപം 1.150 കിലോ ഗ്രാം കഞ്ചാവുമായി 2018 ല്‍ പിടിയിലായ യുവാവിന് രണ്ടുവര്‍ഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.
കാവുമന്ദം സ്മൃതി മന്ദിരം വീട്ടില്‍ നിതിന്‍ പരമേശ്വരന്‍ (29) നാണ് കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ജഡ്ജ് എസ്.കെ അനില്‍കുമാര്‍ ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
2018 ലെ മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ ജെ ഷാജിയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് പ്രതിയെ മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ ഹാജരാക്കുകയും ക്രൈ നമ്പര്‍ 29/2018 ആയി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.
വയനാട് ജില്ല അഡീഷണല്‍ എക്‌സൈസ് കമ്മീഷണറായിരുന്ന എന്‍ രാജശേഖരന്‍ അന്വേഷണം ഏറ്റെടുത്തു നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് സുരേഷ് കുമാര്‍ ഹാജരായി.