മടക്കിയിൽ കാറപകടത്തിൽ യുവാവിന് പരിക്ക്
കമ്പളക്കാട് : മടക്കിമല ബസ് കാത്തിരിപ്പു കേന്ദ്രത്തിന് സമീപം കാറപകടത്തിൽ യുവാവിന് പരിക്കേറ്റു. പനമരം സ്വദേശിയായ യുവാവിനാണ് പരിക്ക്. ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് കൽപ്പറ്റയിൽ നിന്നും കമ്പളക്കാട് ഭാഗത്തേക്ക് വരികയായിരുന്ന കാർ വന്നിടിച്ചാണ് അപകടം ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു.

 
                 
                 
                 
                 
                