പുൽപ്പള്ളിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ
പുൽപ്പള്ളി : 530 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. കുപ്പാടി മൂലങ്കാവ് ഇല്ലത്ത് വീട്ടിൽ സൂര്യകിരൺ (21) നെയാണ് പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
പുൽപ്പള്ളി എസ്.ഐ കെ. സുകുമാരന്റെ നേതൃത്വത്തിൽ നടത്തിയ പട്രോളിങ്ങിനിടെയാണ് തോണിക്കടവ് വെച്ച് യുവാവിനെ പിടികൂടിയത്. യുവാവിന്റെ കൈയിൽ സൂക്ഷിച്ച കറുത്ത കവറിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഹനിഷ്, രഞ്ജിത്ത്, സിജിൽ മാത്യു എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.