പെരിക്കല്ലൂരിൽ കഞ്ചാവുമായി യുവാവ് പിടിയിൽ
പുല്‍പ്പള്ളി : വയനാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ആര്‍ ഹരിനന്ദനനും സംഘവും, കേരള എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ പാര്‍ട്ടിയും സംയുക്തമായി ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂര്‍ കടവ് ഭാഗത്ത് നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി യുവാവിനെ പിടികൂടി.
നീലഗിരി ജില്ലയിലെ ചേരങ്കോട് സ്വദേശി ആനന്ത് രാജാണ് 86 ഗ്രാം കഞ്ചാവുമായി പിടിയിലായത്. പ്രതിക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.