രാഹുൽ ഗാന്ധിയുടെ സന്ദർശനം : കൽപ്പറ്റയിൽ ഇന്ന് ട്രാഫിക് നിയന്ത്രണം
കൽപ്പറ്റ : വയനാട് എം.പി രാഹുൽ ഗാന്ധിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കല്പറ്റയിൽ ഇന്ന് ( 12.08.23 – ശനിയാഴ്ച ) ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
യാത്രാ വാഹനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ ഉച്ചയ്ക്ക് ഒരു മണി മുതൽ നടപ്പിലാക്കുന്നതാണ്.
നിയന്ത്രണങ്ങൾ ഇങ്ങനെ ,
I) കോഴിക്കോട് ഭാഗത്തുനിന്നും പരിപാടിക്കായി വരുന്ന പാർട്ടിപ്രവർത്തകരുടെ വാഹനങ്ങൾ ജനമൈത്രി ജംഗ്ഷനിൽ പ്രവർത്തകരെ ഇറക്കിയ ശേഷം ബൈപ്പാസ് റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് റോഡ് അരികിൽ പാർക്ക് ചെയ്യേണ്ടതാണ്.
2) ബത്തേരി ഭാഗത്തുനിന്നും പരിപാടിക്കായി വരുന്ന വാഹനങ്ങൾ കൈനാട്ടിയിൽ നിന്ന് ബൈപ്പാസ് റോഡ് വഴി ജനമൈത്രി ജംഗ്ഷനിൽ ആളുകളെ ഇറക്കി ബൈപ്പാസ് റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് പാർക്ക് ചെയ്യേണ്ടതാണ്.
3) മാനന്തവാടി ഭാഗത്തുനിന്നും പ്രവർത്തകരുമായി വരുന്ന ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ബൈപ്പാസ് റോഡിലൂടെ ജനമൈത്രി ജംഗ്ഷനിൽ എത്തി ആളുകളെ ഇറക്കി വാഹനങ്ങൾ പുളിയാർമല ഭാഗത്ത് പാർക്ക് ചെയ്യേണ്ടതാണ്.
4) പടിഞ്ഞാറത്തറ ഭാഗത്തുനിന്നും പ്രവർത്തകരുമായി വരുന്ന ബസ്സുകൾ ചുങ്കം വിജയ പമ്പിന് മുന്നിൽ ആളുകളെ ഇറക്കി ജനമൈത്രി ജംഗ്ഷൻ വഴി ബൈപ്പാസിൽ പാർക്ക് ചെയ്യേണ്ടതാണ്.
5) മേപ്പാടി ഭാഗത്തുനിന്നും പ്രവർത്തകരുമായി വരുന്ന വാഹനങ്ങൾ ജനമൈത്രി ജംഗ്ഷനിൽ ആളെ ഇറക്കി ബൈപ്പാസിൽ പടിഞ്ഞാറ് ഭാഗത്ത് പാർക്ക് ചെയ്യേണ്ടതാണ്.
6) കോഴിക്കോട് ഭാഗത്തുനിന്നും വരുന്ന യാത്രാ ബസ്സുകൾ ജനമൈത്രി ജംഗ്ഷനിൽ ആളെ ഇറക്കി ബൈപ്പാസ് വഴി കൈനാട്ടി ഭാഗത്തേക്ക് പോകേണ്ടതാണ്.
7) മാനന്തവാടി , ബത്തേരി ഭാഗങ്ങളിൽ നിന്നും വരുന്ന യാത്ര ബസ്സുകൾ കൈനാട്ടി, ജനമൈത്രി ജംഗ്ഷനുകളിൽ ആളെ ഇറക്കിയശേഷം യാത്ര തുടരേണ്ടതാണ്.
8 ) ബത്തേരി ഭാഗത്തുനിന്നും വരുന്ന ചരക്ക് വാഹനങ്ങൾ മീനങ്ങാടി എഫ് സി ഐ ഗോഡൗണിന്റെ ഭാഗത്തും കോഴിക്കോട് ഭാഗത്തുനിന്നും വരുന്ന ചരക്ക് വാഹനങ്ങൾ ലക്കിടി ഭാഗത്തും പരിപാടി കഴിയുന്നതുവരെ നിർത്തിയിടേണ്ടതാണ്.