കഞ്ചാവ് കൈവശം വെച്ച പ്രതിക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി
കല്‍പ്പറ്റ : കഞ്ചാവ് കൈവശം വെച്ച കേസില്‍ പ്രതിക്ക് രണ്ടു വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും. ബത്തേരി നെന്മേനി രാംനിവാസില്‍ തിലകനെ (56) യാണ് കല്‍പറ്റ അഡീഷണല്‍ സെഷന്‍സ് (എന്‍.ഡി.പി.എസ് സ്‌പെഷ്യല്‍) കോടതി ശിക്ഷിച്ചത്. നാര്‍കോട്ടിക് സ്‌പെഷ്യല്‍ ജഡ്ജ് എസ്.കെ. അനില്‍കുമാറാണ് വിധി പ്രഖ്യാപിച്ചത്.
2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. 1.600 കി.ഗ്രാം കഞ്ചാവുമായി നെന്മേനി വില്ലേജിലെ കൃഷ്ണപുരം ബസ് സ്‌റ്റോപ്പിനു മുന്‍വശത്ത് നിന്ന് ഇയാളെ അമ്പലവയല്‍ പോലീസ് പിടികൂടുകയായിരുന്നു. അന്നത്തെ ബത്തേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന എം.ഡി. സുനിലാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ.യു. സുരേഷ്‌കുമാര്‍ ഹാജരായി.