ഗുണ്ടൽപ്പേട്ടയിൽ കാറും ലോറിയും കൂട്ടിയിടിച്ച് വയനാട് സ്വദേശി മരിച്ചു : 3 പേർക്ക് പരിക്ക്
ബത്തേരി : ഗുണ്ടൽപേട്ട ആർഎംസി മാർക്കറ്റിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ പുൽപ്പള്ളി സ്വദേശി മരിച്ചു. കുട്ടി ഉൾപ്പടെ മൂന്ന് പേർക്ക് പരിക്ക്.
പുൽപ്പള്ളി കുറിച്ചിപ്പറ്റ ആലൂർകുന്ന് ചരുവിള പുത്തൻ വീട്ടിൽ സുന്ദരേശൻ (60) ആണ് മരിച്ചത്. ഇയാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു.
ഭാര്യ അമ്മിണി, അനുജൻ സുനീഷ്, മകൻ്റെ ആറ് വയസ്സുള്ള കുട്ടി എന്നിവർ പരിക്കുകളോടെ ഗുണ്ടൽപേട്ട ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച ഉച്ചടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ബംഗ്ളൂരുവിലുള്ള മകൻ്റെ അടുത്തേക്ക് പോവുകയായിരുന്നു.