ലോറിയിൽ മരം കയറ്റുന്നതിനിടെ തൊഴിലാളി മരിച്ചു
കൽപ്പറ്റ: പുളിയാർമല എസ്റ്റേറ്റിൽ മരം കയറ്റുന്നതിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കര്‍ണാടക സ്വദേശി ദേവരാജനാണ് മരിച്ചത്. ഇയാള്‍ വര്‍ഷങ്ങളായി അമ്പലവയലിലാണ് താമസം.
ഇന്ന് രാവിലെ 10 മണിയോടെ കല്‍പ്പറ്റ – മാനന്തവാടി റോഡില്‍ വെള്ളമ്പാടിയിലായിരുന്നു സംഭവം. ശ്രീമന്ദരവര്‍മ ജെയിന്റെ ഉടമസ്ഥതയിലുള്ള ശാന്തിനാഥ് എസ്റ്റേറ്റില്‍ നിന്ന് മുറിച്ച മരങ്ങള്‍ കയറ്റുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.
തടി ട്രാക്ടറിലേക്കു കയറ്റുന്നതിനിടെ വടം പൊട്ടി ദേവരാജന്റെ ദേഹത്ത് വീഴുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.