September 20, 2024

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും ഇടിഞ്ഞ് സ്വർണ വില : വെള്ളി വിലയിലും ഇടിവ്

1 min read
Share

 

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5515 രൂപയും പവന് 44120 രൂപയുമായി. രണ്ടു ദിവസത്തിനിടെ മാത്രം പവന് 440 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഒറ്റയടിക്ക് 240 രൂപയുടെ ഇടിവാണുണ്ടായത്. മൂന്ന് ദിവസംകൊണ്ട് 560 രൂപ വർധിച്ചതിനെ ശേഷമാണു ഇന്നലെ സ്വർണവില കുത്തനെ കുറഞ്ഞത്.

 

അന്താരാഷ്ട്ര വിപണിയിലെ വ്യതിയാനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ കുറഞ്ഞു. വിപണി വില 4578 രൂപയാണ്.

 

സംസ്ഥാനത്ത് വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നത്തെ വിപണി നിരക്ക് 81 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിപണി നിരക്ക് 103 രൂപയാണ്.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.