മേപ്പാടിയിൽ കഞ്ചാവ് വിൽപ്പനക്കാരൻ അറസ്റ്റിൽ
മേപ്പാടി : കൽപ്പറ്റ എക്സൈസ് റെയിഞ്ച് പാർട്ടിയും, വൈത്തിരി മോഡൽ ഫോറസ്റ്റ് സ്റ്റേഷൻ പാർട്ടിയും സംയുക്തമായി മേപ്പാടി വിത്ത് കാട് മേഖലകളിൽ നടത്തിയ സംയുക്ത പരിശോധനയിൽ കഞ്ചാവ് വിൽപ്പനക്കാരനെ പിടികൂടി.
മേപ്പാടി വിത്ത്കാട് കയ്യേറ്റഭൂമിക്കുന്ന് ഭാഗം മരവെട്ടിയാങ്ങിൽ വിനോദ്.എസ് (21) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ച 50 ഗ്രാം കഞ്ചാവും, മൊബൈൽ ഫോണും , കഞ്ചാവ് വിറ്റവകയിൽ ലഭിച്ച 2400 രൂപയും പിടിച്ചെടുത്തു.
കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പി.ബാബുരാജ്, വൈത്തിരി മോഡൽ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ അരവിന്ദാക്ഷൻ കണ്ടേത്ത്പാറ എന്നിവരുടെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫീസർ ലത്തീഫ്.കെ.എം, സിവിൽ എക്സൈസ് ഓഫീസർ പ്രജീഷ്.എം.വി , ബീറ്റ് ഫോറസ്റ്റ് ഓഫീസർ രഞ്ജിത്ത്. എം. എ എന്നിവരാണ് സംയുക്ത പരിശോധന നടത്തിയത്.