September 20, 2024

ബാവലിയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

1 min read
Share

 

കാട്ടിക്കുളം : കര്‍ണാടക ഭാഗത്തുനിന്നും 50 ഗ്രാം കഞ്ചാവുമായെത്തിയ യുവാവ് ബാവലിയില്‍ അറസ്റ്റില്‍. മാനന്തവാടി എരുമത്തെരുവ് സ്വദേശി ഷഫീര്‍ കെ (34) ആണ് അറസ്റ്റിലായത്.

 

നിരവധി എന്‍.ഡി.പി.എസ് കേസുകളില്‍ പ്രതിയാണ് ഇയാള്‍. അറസ്റ്റിലായ ഷഫീര്‍ മാനന്തവാടി ഭാഗങ്ങളില്‍ യുവാക്കള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും വിതരണം ചെയ്യുന്ന പ്രധാന കണ്ണിയാണ്. പരിശോധനക്ക് മാനന്തവാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്ത് ചന്ദ്രനും സംഘവും നേതൃത്വം നല്‍കി.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.