മേപ്പാടിയിൽ ഓട്ടോറിക്ഷയിടിച്ച് രണ്ടു പേർക്ക് പരിക്ക്
മേപ്പാടി : മേപ്പാടിയിൽ ഓട്ടോറിക്ഷയിടിച്ച് രണ്ടു പേർക്ക് പരിക്ക്. മൂപ്പൈനാട് പള്ളിക്കവല ജയ്ഹിന്ദ് കോളനിയിലെ ലാവണ്യ സുരേന്ദ്രൻ ( 3 ), ബന്ധുവായ തൃഷ്ണ (17 ) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് ഉച്ചയ്ക്കാണ് സംഭവം. മേപ്പാടി ടൗണിലെ ഓട്ടോ സ്റ്റാൻഡിന് സമീപത്ത് നിന്നും ഓട്ടോയിൽ നിന്നിറങ്ങി റോഡിലേക്ക് ഓടിയ കുട്ടിയെ മറ്റൊരു ഓട്ടോ ഇടിച്ചാണ് അപകടം. കുട്ടിയെ പിടിക്കാൻ പുറകെ ഓടിയ തൃഷ്ണയും അപകടത്തിൽപ്പെടുകയായിരുന്നു.
ഇരുവരെയും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമായ വിവരം.