September 20, 2024

ചെറുകാട്ടൂരിന് സമീപം കാറിടിച്ച് ട്രാന്‍സ്‌ഫോര്‍മര്‍ തകര്‍ന്നു

1 min read
Share

 

പനമരം : കൊയിലേരി റോഡിൽ ചെറുകാട്ടൂരിന് സമീപം വീട്ടിച്ചോടില്‍ നിയന്ത്രണം തെറ്റിയ കാറിടിച്ച് ട്രാന്‍സ്‌ഫോര്‍മര്‍ തകര്‍ന്നു. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. കൊടുവള്ളി സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ യാത്രികരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തില്‍ ട്രാന്‍സ്‌ഫോര്‍മറിന്റെ സ്ട്രക്ചറടക്കം താഴെവീണു. ആറ് വൈദ്യുത പോസ്റ്റുകള്‍ ചെരിയുകയും, നാല് സ്റ്റേകള്‍ തകരുകയും ചെയ്തു. ഇതോടെ വീട്ടിച്ചോട് ട്രാന്‍സ്‌ഫോര്‍മർ പരിധിയില്‍ വൈദ്യുതി വിതരണം പൂര്‍ണ്ണമായും തടസ്സപ്പെട്ടു.

 

തിങ്കളാഴ്‌ച രാവിലെ ഇതേ കാര്‍ പനമരം ആര്യന്നൂരില്‍ പിക്കപ്പിന്റെ പുറകിലിടിച്ച് അപകടമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് മദ്യപിച്ച് വാഹനമോടിച്ച കാര്‍ ഡ്രൈവര്‍ കൊടുവള്ളി സ്വദേശി പുളിക്കപൊയില്‍ മുജീബ് റഹ്‌മാനെ അറസ്റ്റ് ചെയ്ത് വൈകുന്നേരം ആര്‍.സി ഉടമയെ വിളിച്ചു വരുത്തിയ ശേഷമാണ് വിട്ടയച്ചത്. ഇതേ കാറാണ് വീണ്ടും അപകടമുണ്ടാക്കിയത്.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.