September 20, 2024

രണ്ട് ദിവസത്തെ വർധനയ്ക്ക് ശേഷം വിശ്രമിച്ച് സംസ്ഥാനത്തെ സ്വർണവില 

1 min read
Share

 

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപ വർദ്ധിച്ചിരുന്നു. ഈ മാസം 23 ന് സ്വർണവില രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിയിരുന്നു. പിന്നീട് നാല് ദിവസംകൊണ്ട് രണ്ട് തവണയായി 200 രൂപ വർദ്ധിച്ചിരുന്നു.

 

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,480 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5435 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4508 രൂപയാണ്.

 

അതേസമയം വെള്ളിയുടെ വില ഉയർന്നു. ഒരു രൂപ വർധിച്ച് 77 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. വിപണി വില 103 രൂപയാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.