205 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നമായ ഹാൻസ് പിടികൂടി
മേപ്പാടി : തൊള്ളായിരം കണ്ടിയിലെ പെട്ടിക്കടയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 205 പായ്ക്കറ്റ് നിരോധിത പുകയില ഉൽപന്നമായ ഹാൻസ് പോലിസ് പിടികൂടി. ഇവ സൂക്ഷിച്ച ചൂരൽമല സ്വദേശി പ്രദീപിനെ മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ശരീരത്തിൽ ഒളിപ്പിച്ചും പെട്ടിക്കട, കാർ എന്നിവയിലുമായി സൂക്ഷിച്ച് വിൽപ്പന നടത്തുന്നതിനിടെയാണ് പ്രതി അറസ്റ്റിലായത്.
മേപ്പാടി പോലീസ് ഇൻസ്പെക്ടർ എ.ബി.വിപിന്റെ നിർദ്ദേശ പ്രകാരം എസ്.ഐ.അബ്ദു എം.എം., സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അരവിന്ദൻ, പ്രദീപ്, വിമൽ എന്നി വരടങ്ങിയ സംഘം നടത്തിയ പരിശോധനയിലാണ് പ്രതി അറസ്റ്റിലായത്. ഹാൻസ് സൂക്ഷിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.