ബാവലിയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
കാട്ടിക്കുളം : ബാവലി എക്സൈസ് ചെക്ക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനക്കിടെ 30 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. വടകര നരിപ്പറ്റ കാഞ്ഞിരമുള്ളതില്‍ വീട്ടില്‍ മുഹമ്മദ് അലി (27) ആണ് പിടിയിലായത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ നടത്തിയ വാഹന പരിശോധനനയിലാണ് മൈസൂരു- തലശ്ശേരി ബസ് യാത്രക്കാരനായ ഇയാള്‍ പിടിയിലായത്.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. ജിജില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ. ഹാഷിം, വി.കെ. വൈശാഖ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.