അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
കാട്ടിക്കുളം : തിരുനെല്ലി എസ്.ഐ വി.പി സാജനും സംഘവും കാട്ടിക്കുളം ടൗണിൽ വാഹന പരിശോധന നടത്തവെ അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി വന്ന കാർയാത്രികരായ യുവാക്കളെ പിടികൂടി.
പനമരം കീഞ്ഞുകടവ് പട്ടുകുത്ത് വീട്ടിൽ മുഹമ്മദ് ആഷിഖ് (30), കുളിവയൽ കുന്നോത്ത് വീട്ടിൽ എ.അഷ്കർ (33) എന്നിവരാണ് പിടിയിലായത്. ഇവരുടെ കൈവശത്ത് നിന്നും 47 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച KL 13 Z 1511 നമ്പർ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.