ട്രാവലറിൽ നിന്ന് പുറത്തേക്കെറിഞ്ഞ ബിയർ കുപ്പി തലയിൽ തട്ടി യുവതിക്ക് പരിക്ക്
മേപ്പാടി : ഓടിക്കൊണ്ടിരിക്കുന്ന ട്രാവലറിൽ നിന്ന് പുറത്തേക്കെറിഞ്ഞ ബിയർ കുപ്പി തലയിൽ കൊണ്ട് യുവതിക്ക് ഗുരുതര പരിക്ക്. തൃക്കൈപ്പറ്റ പനായി കോളനിയിലെ സരിതക്കാണ് പരിക്കേറ്റത്. ട്രൈബൽ പ്രൊമോട്ടറാണ്. സരിതയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു അപകടം. വാഹനം മേപ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂർ സ്വദേശികളുടെതാണ് ട്രാവലർ.