ഇന്ത്യയില്‍ ഓരോ മണിക്കൂറിലും കാണാതാകുന്നത് ശരാശരി 12 കുട്ടികളെ : ദിവസത്തിൽ 296 – നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ
ഇന്ത്യയില്‍ ഓരോ മണിക്കൂറിലും കാണാതാകുന്നത് ശരാശരി 12 കുട്ടികളെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ. ഒരു ദിവസം കാണാതെ ആകുന്നത് 296 കുട്ടികളും മാസത്തില്‍ അത് 9,019 കുട്ടികളുമാണ്.
മെയ് 25 കാണാതാകുന്ന കുട്ടികളുടെ അന്താരഷ്ട്ര ദിനമായി ആണ് ആചരിക്കുന്നത്. 1983 യു.എസ്സിലാണ് ആദ്യമായി ഈ ദിനം ആചരിക്കാൻ തുടങ്ങിയത്.
ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്ന് 1979 മെയ് 25 ന് അപ്രത്യക്ഷനായ ഏറ്റൻ പാറ്റ്സ എന്ന ബാലന്റെ ഓര്‍മ്മക്കായി ആണ് ഈ ദിനം തിരഞ്ഞെടുത്തത്.
കുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന നല്‍കുന്നതിനും, കുട്ടികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയുമാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം. കൂടാതെ കാണാതാകുന്ന കുട്ടികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നതിനും ഈ ദിനം ആചരിക്കുന്നു