മുസ്ലിംലീഗ് വയനാട് ജില്ലാ ട്രഷറര്‍ യഹ്യാഖാന്‍ തലക്കലിനെ പാര്‍ട്ടി പദവികളില്‍ നിന്നും നീക്കി
മേപ്പാടി : മുസ്ലിം ലീഗ് വയനാട് ജില്ലാ ട്രഷറര്‍ യഹ്യാഖാന്‍ തലക്കലിനെ പാര്‍ട്ടി പദവികളില്‍ നിന്നും നീക്കി. വയനാട് ജില്ലാ പ്രവര്‍ത്തക സമിതിയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ പരാമര്‍ശ്ശം നടത്തിയ സംഭവത്തിലാണ് മുസ്ലിം ലീഗ് വയനാട് ജില്ലാ ട്രഷറര്‍ യഹ്യാഖാന്‍ തലക്കലിനെ പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും നീക്കിയത്. അന്വേഷണ വിധേയമായാണ് നടപടിയെന്ന് ലീഗ് സംസ്ഥാന നേതൃത്വം അറിയിച്ചു.
കൂടാതെ പാര്‍ട്ടിയേയും നേതാക്കളെയും സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയ തവിഞ്ഞാല്‍ പഞ്ചായത്ത് മുസ്ലീം ലീഗ് ജോയിന്റ് സെക്രട്ടറി അബ്ദുല്‍ സലാം ഫൈസിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തതായും മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.