കല്‍പ്പറ്റ ടൗണില്‍ നിന്നും കൊടുവള്ളി സ്വദേശിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ രണ്ടുപേർ കൂടി പിടിയിൽ
കല്‍പ്പറ്റ : കല്‍പ്പറ്റ ടൗണില്‍ നിന്നും പട്ടാപ്പകല്‍ കോഴിക്കോട് കൊടുവള്ളി സ്വദേശിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ സംഘത്തിലെ രണ്ട് പേരെകൂടി അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പിണറായി പുത്തന്‍കണ്ടം സ്വദേശികളായ പ്രണുബാബു എന്ന കുട്ടു (36), ശ്രീനിലയം വീട്ടില്‍ ശരത്ത് അന്തോളി (34) എന്നിവരെയാണ് ഗുരുവായൂര്‍ പോലീസിന്റെ സഹായത്തോടുകൂടി കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്.
വയനാട് ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ് ഐ.പി.എസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് കല്‍പ്പറ്റ എ.എസ്.പി തപോഷ് ബസുമതാരി ഐപിഎസിന്റെ നേതൃത്വത്തില്‍ പ്രതികള്‍ക്കായി ഊര്‍ജ്ജമായ അന്വേഷണം നടത്തി വരികയായിരുന്നു. കേസിൽ പുത്തന്‍കണ്ടം സ്വദേശികളായ ദേവദാസ്, നിതിന്‍ എന്നിവരെ നേരത്തെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റിലായ പ്രണുബാബു കാപ്പ ഉള്‍പ്പെടെ കൊലപാതക കേസുകളിൽ അടക്കം പ്രതിയാണ്. ശരത് അന്തോളിയും കൊലപാതക കേസുകള്‍ അടക്കം നിരവധി കേസുകളില്‍ പ്രതിയാണ്.
കല്‍പ്പറ്റ എസ്.ഐ ബിജു ആന്റണി, തലപ്പുഴ എ.എസ്.ഐ ബിജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ മാസങ്ങളായി പിന്തുടര്‍ന്നാണ് ഇന്നലെ രാത്രി ഗുരുവായൂരില്‍ വച്ച് കസ്റ്റഡിയില്‍ എടുത്തത്.