പെൺകുട്ടികൾക്ക് സൗജന്യ സ്കിൽ ഡവലപ്മെന്റ് കോഴ്‌സുമായി ഫെഡറൽ ബാങ്ക് : പ്ലെയ്സ്‌മെന്റ് സഹായവും
കൽപ്പറ്റ : ജില്ലയിലെ പെൺകുട്ടികൾക്കായി ഫെഡറൽ ബാങ്ക് സൗജന്യ നൈപുണ്യ പരിശീലനം നൽകുന്നു. മൂന്നര മാസം കാലാവധിയുള്ള ഫിനാൻഷ്യൽ അക്കൗണ്ടിങ് ആൻഡ് ടാലി പ്രൈം കോഴ്‌സിന്റെ ജൂൺ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് കോഴ്‌സ് കാലാവധിയിൽ സൗജന്യ താമസവും ഭക്ഷണവും നൽകും. ഫെഡറൽ ബാങ്കിന്റെ നൈപുണ്യ പരിശീലന സ്ഥാപനമായ കൊച്ചി കലൂരിലെ ഫെഡറൽ സ്‌കിൽ അക്കാദമിയിൽ ആയിരിക്കും പരിശീലനം.
വിജയകരമായി കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് പ്ലെയ്സ്‌മെന്റ് സഹായവും ലഭ്യമാക്കും. ബി കോം, ബിബിഎ, എംകോം അല്ലെങ്കിൽ എംബിഎ ആണ് വിദ്യാഭ്യാസ യോഗ്യത. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ കവിയാൻ പാടില്ല. പ്രായ പരിധി 30. അപേക്ഷകർ ജില്ലാ നിവാസികൾ ആയിരിക്കണം. ഫോൺ : 0484 4011615.