ബാവലിയിൽ വില്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവ് പിടിയിൽ
കാട്ടിക്കുളം : തിരുനെല്ലി എസ്.ഐ കെ.ജി ജോഷിയും സംഘവും കേരള- കര്‍ണാടക അതിര്‍ത്തി ഗ്രാമമായ ബാവലിയില്‍ നടത്തിയ പരിശോധനയില്‍ വില്‍പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവ് പിടിയിലായി.
വൈത്തിരി രായന്‍ മരക്കാര്‍ വീട്ടില്‍ ഷാനിബ് (27) ആണ് പിടിയിലായത്. കല്‍പ്പറ്റ, വൈത്തിരി പോലീസ് സ്റ്റേഷനുകളില്‍ മോഷണം, പിടിച്ചുപറി, അടിപിടി, കഞ്ചാവ് കൈവശം സൂക്ഷിക്കുക തുടങ്ങിയ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
പ്രതിയില്‍ നിന്നും 50 ഗ്രാം കഞ്ചാവും പിടികൂടി. സി.പി.ഒ മാരായ പി.ജി സുഷാദ്, കെ.എച്ച് ഹരീഷ് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.