ഡേറ്റ എൻട്രി ഓപ്പറേറ്റർ നിയമനം ; ഏപ്രിൽ 29 നകം അപേക്ഷിക്കണം
പുൽപ്പള്ളി പഞ്ചായത്തിലെ വസ്തുനികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനും ഡേറ്റ എൻട്രിക്കുമായി താൽക്കാലിക നിയമനത്തിന് ഐടിഐ, ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഐടിഐ സർവേയർ യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായം 18 നും 35 നും മധ്യേ. സംവരണ വിഭാഗക്കാർക്ക് 3 വർഷത്തെ ഇളവുണ്ട്. യോഗ്യതയുള്ളവർ 29 ന് മുൻപ് പഞ്ചായത്തിൽ അപേക്ഷ നൽകണം.