‘തിരികെ’ പൂർവവിദ്യാർത്ഥി സംഗമം നടത്തി
മാനന്തവാടി : മാനന്തവാടി ലിറ്റിൽ ഫ്ളവർ യു.പി സ്കൂളിലെ 1990-91 ഏഴാം ക്ലാസ് ബാച്ച് വർഷങ്ങൾക്ക് ശേഷം ഒത്തുചേർന്നു. തിരികെ എന്ന പേരിൽ നടത്തിയ കൂടിച്ചേരൽ ഓർമകളുടെ സംഗമ വേദിയായി മാറി. അമ്പതോളം പേർ പങ്കെടുത്ത സമാഗമത്തിൽ കേക്ക് മുറിച്ച് മധുരം പങ്കിട്ടും, സദ്യ കഴിച്ചും കലാപരിപാടികൾ അവതരിപ്പിച്ചും കൂട്ടുകാർ പഴയ കാലത്തേക്ക് തിരികെ യാത്ര നടത്തി. വരും ദിനങ്ങളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കടക്കം മുൻതൂക്കം നൽകി കൂട്ടായ്മ മുന്നോട്ടു പോകുമെന്ന് അംഗങ്ങൾ പറഞ്ഞു.