September 21, 2024

രാഹുൽ ഗാന്ധിയുടെ സന്ദർശനം : കൽപ്പറ്റയിൽ ഇന്ന് ഗതാഗത നിയന്ത്രണം

1 min read
Share

 

കൽപ്പറ്റ : രാഹുൽ ഗാന്ധിയുടെ സന്ദർശനത്തെ തുടർന്ന് കൽപ്പറ്റയിൽ പതിനായിരങ്ങൾ പങ്കെടുക്കുന്ന റോഡ് ഷോ നടക്കുന്നതിനാൽ കൽപ്പറ്റയിൽ ഇന്ന് (ഏപ്രിൽ 11 – ചൊവ്വ ) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

 

നിയന്ത്രണങ്ങൾ ഇങ്ങനെ ,

 

1 ) ബത്തേരി, മാനന്തവാടി ഭാഗങ്ങളിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൈനാട്ടി ബൈപ്പാസ് ജംഗ്ഷൻ വഴി കടന്നു പോകണം.

 

2) കോഴിക്കോട് ഭാഗത്തുനിന്നും ബത്തേരി, മാനന്തവാടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൽപ്പറ്റ ജനമൈത്രി ജംഗ്ഷനിൽ നിന്നും ബൈപാസ് വഴി പോകണം.

 

3 ) ബത്തേരി, മാനന്തവാടി ഭാഗങ്ങളിൽ നിന്നും വരുന്ന ബസുകൾ കൈനാട്ടി ബൈപ്പാസ് ജംഗ്ഷനിൽ നിന്നും ബൈപാസ് വഴി പുതിയ ബസ്റ്റാൻഡിൽ പ്രവേശിച്ച് ആളുകളെ ഇറക്കിയ ശേഷം പഴയ ബസ്റ്റാൻഡ് വരെ വന്ന് തിരിച്ചു ജനമൈത്രി ജംഗ്ഷൻ വഴി ബൈപ്പാസിലൂടെ പോകണം.

 

4 ) കോഴിക്കോട് ഭാഗങ്ങളിൽ നിന്നും വരുന്ന ബസ്സുകൾ പുതിയ ബസ്റ്റാൻഡിൽ പ്രവേശിച്ച് ആളുകളെ ഇറക്കിയശേഷം പഴയ ബസ്റ്റാൻഡ് വരെ വന്ന് തിരികെ ജനമൈത്രി ജംഗ്ഷൻ വഴി ബൈപാസിലൂടെ കടന്നു പോകണമെന്നും പോലീസ് അറിയിച്ചു.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.