രാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിലെ കിണറിടിഞ്ഞ് അപകടം; 25 പേര്‍ കുടുങ്ങി, നിരവധി പേര്‍ക്ക് പരിക്ക്
മധ്യപ്രദേശില്‍ രാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിലെ കിണറിടിഞ്ഞ് വീണ് നിരവധി പേര്‍ പരിക്ക്. ഇന്‍ഡോറിലെ ബെലേശ്വര്‍ മഹാദേവ ക്ഷേത്രത്തിലാണ് സംഭവം. അപ്രതീക്ഷിത അപകടത്തില്‍ 25 ഓളം പേരാണ് കിണറില്‍ കുടുങ്ങിയത്. രാമനവമി ആഘോഷത്തിന്റെ ഭാഗമായി നിരവധി പേരാണ് ക്ഷേത്രത്തിലെത്തിയത്. കിണറിന്റെ അടുത്തേക്ക് കൂടുതല്‍ പേര്‍ നീങ്ങിയതോടെ മൂടിയ ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു.
രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഇന്‍ഡോര്‍ കലക്ടറോടും പ്രാദേശിക ഭരണകൂടത്തോടും നിര്‍ദേശിച്ചു. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. എട്ടുപേരെ രക്ഷപ്പെടുത്തിയെന്നും ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ശിവരാജ് സിംഗ് അറിയിച്ചു.