വില്പനയ്ക്കായി കൊണ്ടുവന അരക്കിലോയോളം കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
പുല്‍പ്പള്ളി: പെരിക്കല്ലൂര്‍ കടവില്‍ പുല്‍പ്പള്ളി സബ് ഇന്‍സ്‌പെക്ടര്‍ ബെന്നിയും സംഘവും നടത്തിയ വാഹന പരിശോധനയില്‍ അരക്കിലോയോളം കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയിലായി.
മേപ്പാടി കപ്പകൊല്ലി കോട്ടനാട് കുറുപ്പത്ത് വീട്ടില്‍ കെ.ജെ ജസ്റ്റിന്‍ (20), മേപ്പാടി കോട്ടപ്പടി കളത്തിങ്കല്‍ എസ്. സൂരജ് (19) എന്നിവരാണ് 496 ഗ്രാം കഞ്ചാവുമായി പിടിയിലായത്. വില്‍പ്പനക്കായി കൊണ്ടുവരുകയായിരുന്നു കഞ്ചാവ്.