നീരട്ടാടിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്
പനമരം : നീരട്ടാടിയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് ഓട്ടോ ഡ്രൈവർക്കും യാത്രക്കാരനും പരിക്കേറ്റു. ഓട്ടോ ഡൈവർ കൽപ്പറ്റ സ്വദേശി അജിർ, യാത്രക്കാരനായ നേപ്പാൾ സ്വദേശിയും കൽപ്പറ്റ മണിയൻകോട് താമസക്കാരനുമായ തുലരം മുക്താൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും വയനാട് ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിച്ചു. നീരട്ടാടി ജുമാ മസ്ജിദിന് സമീപമുള്ള വളവിൽ ഇന്നലെ രാത്രിയിലായിരുന്നു അപകടം.