September 20, 2024

മേപ്പാടി നെടുങ്കരണയില്‍ കാട്ടുപന്നി ഓട്ടോയ്ക്ക് കുറുകെ ചാടി ; ഓട്ടോ മറിഞ്ഞ് നാലര വയസുകാരന്‍ മരിച്ചു 

1 min read
Share

 

മേപ്പാടി : കാട്ടുപന്നി ഓട്ടോയ്ക്ക് കുറുകെ ചാടി നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് നാലര വയസുകാരന്‍ മരിച്ചു. ഓടത്തോടിലെ ഷമീര്‍ – സുബൈറ ദമ്പതികളുടെ മകന്‍ മുഹമ്മദ് യാമിനാണ് മരിച്ചത്.

 

മേപ്പാടി – വടുവന്‍ചാല്‍ റോഡിലെ നെടുങ്കരണയില്‍ വെള്ളിയാഴ്ച രാത്രി 9.30 ഓടെയാണ് അപകടം. ഓട്ടോയില്‍ ഉണ്ടായിരുന്ന സുബൈറയ്ക്കും മറ്റൊരു മകനായ മുഹമ്മദ് അമീനും പരിക്കേറ്റു. ഇവരെ മേപ്പാടി ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുവീട്ടില്‍ നിന്നു മടങ്ങുകയായിരുന്നു സുബൈറയും മക്കളും. ഓട്ടോ ഡ്രൈവര്‍ക്കും പരിക്കുണ്ട്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.