വയനാട്ടിലെ ഭൂരഹിത കുടുംബങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
കൽപ്പറ്റ : ഭൂരഹിത പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിന് ജില്ലാ ഭരണകൂടം അപേക്ഷ ക്ഷണിച്ചു. ഭൂമി ലഭിക്കുന്നതിനായി ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്ത അര്‍ഹരായ ഗുണഭോക്താക്കള്‍ മാര്‍ച്ച് 31 നകം അപേക്ഷ നല്‍കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അതത് വില്ലേജ്, താലൂക്ക് ഓഫീസുകളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.