പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകുന്നു
കൽപ്പറ്റ : ചൈൽഡ്‌ലൈൻ വയനാട് കേന്ദ്രവും സന്നദ്ധസംഘടനയായ ജ്വാലയും ചേർന്ന് പരീക്ഷയെഴുതുന്ന കുട്ടികളുടെ സമ്മർദം അതിജീവിക്കുന്നതിന് ആവശ്യമായ മാർഗനിർദേശം നൽകുന്നതിന് ‘ടോക്ക് ആൻഡ് ഷെയർ’ സഹായകേന്ദ്രം തുടങ്ങി. 24 മണിക്കൂറും കേന്ദ്രത്തിന്റെ സേവനം 9562981098 എന്ന ഫോൺനമ്പറിൽ ലഭിക്കും. പകൽസമയങ്ങളിൽ നേരിട്ടുള്ള കൗൺസിലിങ് സൗകര്യവും കേന്ദ്രത്തിൽ ഒരുക്കിയതായി എക്‌സിക്യുട്ടീവ് ഡയറക്ടർ അറിയിച്ചു.