മൂപ്പൈനാടിൽ നിയന്ത്രണംവിട്ട കാർ ഓട്ടോറിക്ഷകളിലിടിച്ചു; രണ്ട് പേർ മരിച്ചു
മേപ്പാടി : മൂപ്പൈനാട് നെടുമ്പാല ജംഗ്ഷനില്‍ ക്രിസ്ത്യന്‍ പള്ളിക്ക് സമീപം കാര്‍ രണ്ട് ഓട്ടോകളിലിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
വടുവഞ്ചാല്‍ അമ്പലക്കുന്ന് കോട്ടേക്കുടി മറിയക്കുട്ടി, മകള്‍ അമ്പലവയല്‍ കാരച്ചാലില്‍ താമസിക്കുന്ന മോളി എന്നിവരാണ് മരിച്ചത്. ഓട്ടോ യാത്രക്കാരായ രണ്ട് സ്ത്രീകളാണ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍ മേപ്പാടി സ്വദേശി ലതീഷ് (47), കാര്‍ ഡ്രൈവര്‍ പുരുഷോത്തമന്‍ എന്നിവര്‍ക്കും രണ്ടാമത്തെ ഓട്ടോ ഡ്രൈവര്‍ക്കും പരിക്കുപറ്റി.
മേപ്പാടിയില്‍ നിന്ന് നെടുമ്പാല ഭാഗത്തേക്ക് പോവുന്ന ഓട്ടോറിക്ഷകളിലേക്ക് റിപ്പണ്‍ ഭാഗത്ത് നിന്ന് വരുന്ന കാര്‍ ഇടിക്കുകയായിരുന്നു. മത്തായിയാണ് മറിയക്കുട്ടിയുടെ ഭര്‍ത്താവ്. മോളിയുടെ ഭര്‍ത്താവ്: കാരച്ചാല്‍ മുട്ടത്ത് ബേബി. മരണപ്പെട്ടവരും പരിക്കേറ്റവരും മേപ്പാടി വിംസ് ആശുപത്രിയില്‍.