September 20, 2024

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണ്ണവിലയില്‍ വർധന

1 min read
Share

 

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും വര്‍ധനവ്. മാര്‍ച്ചിലെ രണ്ടാം ദിനം ഒരു പവന്‍ സ്വര്‍ണ്ണത്തിന് 120 രൂപ കൂടി 41,400 രൂപയായി. 22 ഗ്രാം സ്വര്‍ണ്ണത്തിന് 15 രൂപ കൂടി 5175 രൂപയുമായി. 18 ഗ്രാം സ്വര്‍ണ്ണത്തിന് 10 രൂപയുടെ വര്‍ധനവും രേഖപ്പെടുത്തിയിട്ടുണ്ട്.

 

ഇന്നലെ പവന് 120 രൂപ കൂടിയിരുന്നു. ഫെബ്രുവരി 2 നു ശേഷം സ്വര്‍ണ്ണവില പലതവണ കുറയുകയും ചെയ്തിരുന്നു. കഴിഞ്ഞ 25 ദിവസത്തിനുള്ളില്‍ പവന് 1800 രൂപ കുറഞ്ഞിരുന്നു. ഫെബ്രുവരി 27 ന് പവന് 120 രൂപ കുറഞ്ഞ് സ്വര്‍ണ്ണവില 41,080 രൂപയിലെത്തിയിരുന്നു. അതേസമയം ഇന്ന് വെള്ളിയുടെ വിലയില്‍ മാറ്റമില്ല.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.