ബാവലിയിൽ വന്യമൃഗം ആടിനെ കൊന്നു : കടുവയെന്ന് സംശയം
കാട്ടിക്കുളം : ബാവലി ഷാണമംഗലത്ത് വന്യമൃഗം ആടിനെ കൊന്നു തിന്നു. ഷാണമംഗലം എടക്കോട് പത്മിനിയുടെ ആടിനെയാണ് വന്യമൃഗം കൊന്നത്. രണ്ട് ദിവസം മുമ്പ് പ്രസവിച്ച നാല് വയസ് പ്രായമുള്ള ആടാണ് ചത്തത്. ആട്ടിന്‍കുട്ടികള്‍ക്ക് പരിക്കില്ല.
കൂട്ടിനുള്ളില്‍ കെട്ടിയിരുന്ന ആടാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം ബാവലി പരിസരത്ത് കടുവ പശുവിനെ ആക്രമിച്ചിരുന്നു. അതുകൊണ്ട് തന്നെ കടുവ ആയിരിക്കും ആടിനെ കൊന്നതെന്ന ആശങ്കയിലാണ് നാട്ടുകാര്‍. വനപാലകരെ വിവരമറിയിച്ചതായി വീട്ടുകാര്‍ പറഞ്ഞു.