ഇ. ശ്രീധരൻ സ്മാരക സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
മാനന്തവാടി ∙ റിട്ട. അധ്യാപകനായ ഇ. ശ്രീധരന്റെ സ്മരണയ്ക്ക് കുടുംബം ഏർപ്പെടുത്തിയ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഗണിതം, സംഗീതം എന്നീ മേഖലകളിൽ മികവു പ്രകടിപ്പിക്കുന്ന വിദ്യാർഥികൾക്കാണ് സ്കോളർഷിപ് നൽകുന്നത്.
മാനന്തവാടി വിദ്യാഭ്യാസ ഉപജില്ലയിലെ സ്കൂളുകളിലും കാവുംമന്ദം ഗവ ഹയർ സെക്കൻഡറി സ്കൂളിലും പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം.
2 വിഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഓരോ വിദ്യാർഥിക്ക് 10,000 രൂപയുടെ നൽകും. വിശദ വിവരങ്ങൾക്ക് : 8547818063.