തുർക്കിയിലെ അതിശക്ത ഭൂചലനം: മരണം 150 കടന്നു
തുർക്കിയിലുണ്ടായ അതിശക്തമായ ഭൂചലനത്തിൽ മരണം 150 കടന്നതായി റിപ്പോര്‍ട്ടുകള്‍. തുര്‍ക്കിയിലും സിറിയയിലുമാണ് ഭൂചലനത്തിന്റെ ആഖ്യാതം അതികം എറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍. 1000 ഏറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്കു കിഴക്കൻ തുർക്കിയിൽ അനുഭവപ്പെട്ടത്.
അതിന് ശേഷം 15 മിനിറ്റിനുശേഷം റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായി. തുര്‍ക്കി തെക്കു കിഴക്കന്‍ മേഖലയായ ഗാസിയാന്‍ ടെപ്പിന് സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് യുഎസ് ജിയോളജി വിഭാഗം നല്‍കുന്ന വിവരം. ഭൂകമ്പത്തിന്റെ ഫലമായി നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. നിരവധി പേര്‍ക്ക് അതിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.