October 22, 2024

ഗുണ്ടകളെ പൂട്ടി ഓപ്പറേഷന്‍ ആഗ് ; വയനാട്ടിൽ 109 പേർ അറസ്റ്റിൽ

Share

 

കല്‍പ്പറ്റ: സാമൂഹ്യ വിരുദ്ധരായ ഗുണ്ടകള്‍, ലഹരി വില്‍പ്പനക്കാര്‍ എന്നിവര്‍ക്കെതിരെ നടപടി എടുക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ റെയഡിന്റെ ഭാഗമായി വയനാട് ജില്ലയില്‍ നടത്തിയ റെയ്ഡില്‍ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളിലായി 109 സാമൂഹ്യ വിരുദ്ധരായ ഗുണ്ടകളെയും ലഹരി വില്‍പ്പനക്കാരെയും മുന്‍കരുതല്‍ പ്രകാരം അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റര്‍ ചെയ്തു.

 

കല്‍പ്പറ്റ (7) മേപ്പാടി (3), വൈത്തിരി (5), പടിഞ്ഞാറത്തറ (3), കമ്പളക്കാട് (5), മാനന്തവാടി (7), പനമരം (2), വെള്ളമുണ്ട (6), തൊണ്ടര്‍നാട് (4), തലപ്പുഴ (5), തിരുനെല്ലി (3), ബത്തേരി (15), അമ്പലവയല്‍ (8), മീനങ്ങാടി (9), പുല്‍പ്പള്ളി (8), കേണിച്ചിറ (10) നൂല്‍പ്പുഴ (9) പ്രകാരമാണ് മുന്‍കരുതല്‍ പ്രകാരം കേസ് എടുത്തത്.

 

റെയ്ഡിന്റെ ഭാഗമായി ബാറുകളിലും റിസോര്‍ട്ട്, ഹോം സ്റ്റേ, ഹോട്ടലുകള്‍ തുടങ്ങിയ ഇടങ്ങളിലുംപരിശോധന നടത്തി.പൊതു സമാധാനത്തിന് അപകടം വരുത്തുന്ന സാമൂഹ്യവിരുദ്ധരായ ഗുണ്ടകള്‍ക്കെതിരെയും ലഹരി ഉപയോഗത്തിനെതിരെയുംവില്‍പ്പനക്കെതിരെയുമുള്ള പോലീസ് നടപടിയുടെ ഭാഗമായാണ് റെയ്ഡ്നടത്തിയത്.

 

കൂടുതല്‍ അപകടകാരികളായ ഗുണ്ടകള്‍ക്കെതിരെയും ലഹരിമാഫിയയ്‌ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുന്നതിനായി കാപ്പ ആക്ട്പ്രകാരമുള്ള നടപടി എടുക്കാന്‍ എല്ലാ എസ്എച്ച്ഒ മാര്‍ക്കും നിര്‍ദേശം നല്‍കിയതായി ജില്ലാ പോലിസ് മേധാവി ആനന്ദ്.ആര്‍ ഐപി.എസ് അറിയിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.