ലോകത്തിലെ ജനപ്രിയ നേതാക്കളില്‍ ഒന്നാമനായി വീണ്ടും മോദി
ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. യു.എസ് ആസ്ഥാനമായുള്ള പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് കമ്പനിയായ മോര്‍ണിംഗ് കണ്‍സള്‍ട്ട് നടത്തിയ സര്‍വേയിലാണ് മോദിയെ തിരഞ്ഞെടുത്തത്. 22 ലോകനേതാക്കളുടെ പട്ടികയില്‍ 78 ശതമാനം വോട്ട് നേടിയാണ് മോദി ഒന്നാമതെത്തിയത്. കഴിഞ്ഞ വര്‍ഷവും പട്ടികയില്‍ ഒന്നാമനായിരുന്നു മോദി. അന്ന് 71 ശതമാനമായിരുന്നു പിന്തുണ.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തുടങ്ങിയവരെ പിന്തള്ളിയാണ് മോദിയുടെ കുതിപ്പ്. ജനുവരി 26നും 31നും ഇടയിലുള്ള ദിവസങ്ങളില്‍ എല്ലാ രാജ്യങ്ങളിലെയും പൗരന്മാര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. ഏറ്റവും കുറവ് പ്രതികൂല വോട്ട് ലഭിച്ച നേതാവും മോദിയാണ്.
വെറും 18 ശതമാനം പേര്‍ മാത്രമാണ് മോദിക്കെതിരെ വോട്ട് രേഖപ്പെടുത്തിയത്. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനോട് ‘ ഇത് യുദ്ധത്തിന്റെ യുഗമല്ല” എന്ന് പറഞ്ഞതുള്‍പ്പെടെ രാജ്യന്തര തലത്തില്‍ കഴിഞ്ഞ വര്‍ഷം മോദി ഏറെ ശ്രദ്ധനേടിയിരുന്നു. മെക്സിക്കോ പ്രസിഡന്റ് ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍, സ്വിറ്റ്സര്‍ലന്‍ഡ് പ്രസിഡന്റ് അലെന്‍ ബെര്‍സെറ്റ് തുടങ്ങിയവരാണ് മോദിക്കു തൊട്ടുപിന്നിലുള്ള നേതാക്കള്‍.
നരേന്ദ്ര മോദി ( ഇന്ത്യ ) – 78
ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ ( മെക്സിക്കോ) – 68 %
അലെന്‍ ബെര്‍സെറ്റ് ( സ്വിറ്റ്സര്‍ലന്‍ഡ് ) – 62 %
ആന്റണി ആല്‍ബനീസ് ( ഓസ്ട്രേലിയ ) – 58 %
ജോര്‍ജിയ മെലോനി ( ഇറ്റലി ) – 52 %
ലൂല ഡ സില്‍വ ( ബ്രസീല്‍ ) – 50 %
ജോ ബൈഡന്‍ ( യു.എസ് ) – 40 %
ജസ്റ്റിന്‍ ട്രൂഡോ ( കാനഡ ) – 40 %
ലിയോ വരാഡ്‌കര്‍ ( അയര്‍ലന്‍ഡ് ) – 37 %
പെഡ്രോ സാഞ്ചസ് ( സ്പെയ്‌ന്‍ ) – 36 %
അലക്സാണ്ടര്‍ ഡി ക്രൂ ( ബെല്‍ജിയം ) – 34%
ഒലാഫ് ഷോള്‍സ് (ജര്‍മ്മനി ) – 32 %
മാത്യൂസ് മൊറാവീയകി ( പോളണ്ട് ) – 32 %
ഉള്‍ഫ് ക്രിസ്റ്റേഴ്സണ്‍ ( സ്വീഡന്‍ ) – 31%
ഋഷി സുനക് ( യു.കെ ) – 30 %
കാള്‍ നെഹാമ്മര്‍ ( ഓസ്ട്രിയ ) – 30 %
ഇമ്മാനുവല്‍ മാക്രോണ്‍ ( ഫ്രാന്‍സ് ) – 29 %
മാര്‍ക്ക് റൂട്ട് ( നെതര്‍ലന്‍ഡ്സ് ) – 29 %
പീറ്റര്‍ ഫിയാല ( ചെക് റിപ്പബ്ലിക് ) – 27 %
യൂണ്‍ സോക്ക് – യൂള്‍ ( ദക്ഷിണ കൊറിയ ) – 23 %
ഫ്യൂമിയോ കിഷിദ ( ജപ്പാന്‍ ) – 21 %
ജോനാസ് ഗാര്‍ സ്റ്റോര്‍ ( നോര്‍വേ ) – 21 %