ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് നിയമനം ; ഇന്റർവ്യൂ ഫെബ്രുവരി 8 ന്
തലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് താല്‍ക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത എസ്.എസ്.എല്‍.സി പാസ്സായിരിക്കണം, മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള കാഴ്ച്ച, കേള്‍വി ശക്തി ഉണ്ടായിരിക്കണം, എച്ച്.ഡി.വി ലൈസന്‍സ് ഉണ്ടായിരിക്കണം, 5 വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം അഭികാമ്യം. ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട് ശിക്ഷാ നടപടികള്‍ക്ക് വിധേയരായവര്‍ ആവരുത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ ഓടിച്ച് പരിചയമുള്ളവര്‍ക്കും മാനന്തവാടി, തവിഞ്ഞാല്‍ പ്രദേശത്തുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 8 ന് രാവിലെ 11 ന് കോളേജ് ഓഫീസില്‍ ഹാജരാകണം.