September 20, 2024

റെക്കോർഡ് ഉയരത്തിൽ നിന്നും സ്വർണവില താഴേയ്ക്ക് : 400 രൂപ കുറഞ്ഞു

1 min read
Share

 

മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വെള്ളിയാഴ്ച സംസ്ഥാനത്തെ സ്വർണവില കുറഞ്ഞു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞു ഗ്രാമിന് 5,310 രൂപയും പവന് 42,480 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയും വർധിച്ചു ഗ്രാമിന് 5,360 രൂപയും പവന് 42,880 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.

 

ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. ഏറ്റവും കുറഞ്ഞ നിരക്ക് ഫെബ്രുവരി 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,275 രൂപയും പവന് 42,200 രൂപയുമാണ്.

 

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.