കമ്മോത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന് തീപ്പിടിച്ചു : തീയിട്ടതായി സംശയം
മാനന്തവാടി : കല്ലോടി കമ്മോത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന് തീപ്പിടിച്ചു. കമ്മോം കാസിയാര്‍ നൗഷാദ് അലിയുടെ കാറിനാണ് തീപിടിച്ചത്. കാറിന് തീയിട്ടതാണെന്നാണ് പ്രാഥമിക നിഗമനം.
പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. സമീപത്തെ ടറഫില്‍ നിന്നും കളികഴിഞ്ഞ് വരികയായിരുന്നവര്‍ തീകണ്ട് വീട്ടുടമസ്ഥനെ വിളിച്ചുണര്‍ത്തുകയായിരുന്നു. കാറിന് സമീപത്ത് നിന്നും ഡീസല്‍ നിറച്ച കുപ്പി ലഭിച്ചതായി വാഹന ഉടമ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.