ഗൂഡല്ലൂരിന് സമീപം ബൈക്കപകടത്തിൽ വയനാട് സ്വദേശി മരിച്ചു ; സഹോദരന് ഗുരുതര പരിക്ക്
മാനന്തവാടി : തമിഴ്നാട് ഗൂഡല്ലൂരിന് സമീപം പാടന്തറയിൽ ബൈക്കപകടത്തിൽ മാനന്തവാടി തൊണ്ടർനാട് സ്വദേശി മരിച്ചു. പൊർളോം നെല്ലേരി കിഴക്കേകുടിയിൽ ബേബിയുടെ മകൻ ജിബിനാണ് മരിച്ചത്. സഹോദരൻ ജോബിൻ ഗുരുതര പരിക്കുകളോടെ ഗൂഡല്ലൂർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച രാത്രി 11 മണിയോടെ പാടന്തറയിലെ ബന്ധുവീട്ടിൽ പോയി വരുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഇവരെ പ്രദേശവാസികളാണ് ആശുപത്രിയിലെത്തിച്ചത്. റോഡിൽ പുതുതായി സ്ഥാപിച്ച സ്പീഡ് ബ്രേക്കറിൽ ഇരുവരും സഞ്ചരിച്ച ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് ലഭ്യമായ വിവരം.