മെഗാമെഡിക്കൽ ക്യാമ്പ് ഫെബ്രുവരി നാലിന് കാവുംമന്ദത്ത്
കൽപ്പറ്റ : വ്യാപാരി യൂത്ത് വിങ് കാവുംമന്ദം യൂണിറ്റ് കമ്മിറ്റിയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും സംയുക്തമായി ഫെബ്രുവരി നാലിന് രാവിലെ 10 മുതൽ കാവുംമന്ദം സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.
ജനറൽ മെഡിസിൻ, ജനറൽ സർജറി, ഇ.എൻ.ടി, ചർമരോഗം, നേത്രരോഗം, അസ്ഥിരോഗം അടക്കമുള്ള വിഭാഗങ്ങളിൽ രോഗികളെ പരിശോധിക്കും.
കാവുംമന്ദം യൂണിറ്റിലെ വ്യാപാരസ്ഥാപനങ്ങളിലോ താഴെപ്പറയുന്ന ഫോൺ നമ്പറുകളിലോ പേര് രജിസ്റ്റർ ചെയ്യാം. ഫോൺ: 9746976360, 9567682203, 9048016432.