പ്രോജക്ട് അസിസ്റ്റന്റ് നിയമനം
പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് 15-ാം ധനകാര്യ കമ്മിഷൻ ഗ്രാന്റ് നിർമാണ പ്രവൃത്തികളുടെ ജിയോ ടാഗിങ് നടത്തുന്നതിനും ഇ-ഗ്രാമസ്വരാജ് പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കുന്നതിനും പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ/ സാങ്കേതിക വിദ്യാഭ്യാസ വാർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് യോഗ്യതയുള്ളവർക്കും കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒരുവർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
ഇരുചക്ര വാഹന ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം. പ്രായപരിധി: 18-30. പട്ടികജാതി- വർഗ വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ ഇളവുണ്ട്. ജനുവരി 31 നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 04936 240221.