പയ്യമ്പള്ളിയിൽ യുവാവ് കുളത്തില്‍ മരിച്ച നിലയില്‍
മാനന്തവാടി : പയ്യമ്പള്ളിയിൽ യുവാവ് കുളത്തില്‍ മരിച്ച നിലയില്‍. പയ്യമ്പള്ളി മുദ്രമൂല തുടിയംപറമ്പില്‍ ഷിജോ (37) ആണ് മരിച്ചത്. അയല്‍വാസിയുടെ പറമ്പിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ജനുവരി 23 ന് രാത്രി 8 മണി മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. ഇയാളെ കാണ്മാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ മാനന്തവാടി പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. ഇന്ന് പറമ്പിലുണ്ടായിരുന്ന തൊഴിലാളികള്‍ കൈ കഴുകാനായി കുളത്തിനരികെ ചെന്നപ്പോഴാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് മാനന്തവാടി അഗ്‌നി സംരക്ഷ സേനാംഗങ്ങള്‍ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് മാനന്തവാടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
മാനന്തവാടി പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. ജോസഫ് – അന്നക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: ഭൂമിക. ഒരുവയസുള്ള മകനുണ്ട്.